തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി കാട്ടിയാൽ വീട്ടില്‍ കിടത്തി ഉറക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ താക്കീത്. മട്ടന്നൂർ മുനിസിപ്പാലിറ്റി ഗവ. സ്പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
Also read : മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം
സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്, അല്ലാതെ ഉദ്യോഗസ്ഥരല്ല. ജനസേവകരാണെന്ന കാര്യം മറന്നുപോകരുത്. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെയെന്നും . അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ കിടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments