Latest NewsIndiaNews

കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ് രണ്ടു പേർക്ക് ദാരുണാന്ത്യം : ഒരാൾക്ക് ഗുരുതര പരിക്ക്

നോയിഡ :വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 49 ല്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽവ വിവരങ്ങൾ ലഭ്യമല്ല.

Also read : ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടിയ യുവാവിന്റെ ജീവന്‍ രക്ഷിച്ചത് കൂറ്റന്‍ പരസ്യ ബോര്‍ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button