Life Style

മുറിവ് ഉണങ്ങാന്‍ മരുന്നുകള്‍ മാത്രം പോരാ… ഈ ഭക്ഷണങ്ങള്‍ കൂടി വേണം

മുറിവുണങ്ങാന്‍ മരുന്നുകള്‍ മാത്രം മതിയോ , അല്‍പ്പം പ്രോട്ടീന്‍ കൂടിയായാലോ , അതെ ഏത് തരത്തിലുള്ള മുറിവും വേഗം ഭേദമാകാന്‍ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം സഹായിക്കും. നമ്മുടെ ദൈനദിനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. ശരീരത്തെ ആരോഗ്യപൂര്‍ണവും ഫിറ്റായും സംരക്ഷിക്കാന്‍ ഇത് ആവശ്യവുമാണ് .

ബീന്‍സ്, അണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയ നട്‌സ് കൂടുതല്‍ കഴിക്കുന്നത് മുറിവ് വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കും . വൈറ്റമിന്‍ എ കൂടുതലുള്ള ക്യാരറ്റ് , ഇലക്കറികള്‍ ,മത്തങ്ങ , പപ്പായ തുടങ്ങിയവും മുറിവുണങ്ങാന്‍ നല്ലതാണ് .പാലും മുട്ടയുടെ വെള്ളയും മികച്ച പ്രോട്ടീന്‍ സ്രോതസ്സായതിനാല്‍ അവയും മുറിവുണങ്ങാന്‍ സഹായിക്കും .

കോഴിയിറച്ചി കഴിക്കുന്നതും നല്ലതാണ് എന്നാല്‍ അവ എണ്ണയില്‍ വറുത്ത് കഴിക്കുന്നത് ഒഴിവാക്കണം . വൈറ്റമിന്‍ സി കൂടുതലുള്ളതിനാല്‍ ഓറഞ്ച് പോലുള്ള നാരങ്ങാ പഴങ്ങള്‍, സ്ട്രോബറി, തക്കാളി തുടങ്ങിയ മുറിവുണങ്ങാന്‍ സഹായിക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button