KeralaLatest NewsNews

മരട് ഫ്‌ലാറ്റ് കേസ്; മൂന്ന് പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് മരടില്‍ ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസമാണ് കസ്റ്റഡി കാലാവധി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഫ്‌ലാറ്റ് നിര്‍മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ ജീവനക്കാരായ മുഹമ്മദ് അഷ്‌റഫ്, പി.ഇ. ജോസഫ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

നിയമം ലംഘിച്ച് ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ ഫയലുകള്‍ പഞ്ചായത്ത് രേഖകളില്‍ നിന്ന് കാണാതായിരുന്നു. പ്രതികളില്‍ നിന്ന് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

അതേസമയം, സുപ്രീംകോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്‌ലാറ്റ് സമുച്ചയങ്ങളുടെ ബലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പൊളിക്കാന്‍ കരാര്‍ ലഭിച്ച കമ്പനികള്‍ ഫ്‌ലാറ്റിന്റെ ബലം പരിശോധിക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ ആരംഭിച്ചു. ആല്‍ഫ സെറീന്‍ ഫ്‌ലാറ്റിലാണ് ഇവര്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ഈ പണികള്‍ തുടങ്ങിയിരുന്നെങ്കിലും നഗരസഭയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

വിജയ സ്റ്റീലിന്റെ ഇരുപത്തിയഞ്ചോളം തൊഴിലാളികളാണ് ഫ്‌ലാറ്റില്‍ പണികള്‍ നടത്തുന്നത്. കെട്ടിടത്തിലെ ചില ജനലുകളും വാതിലുകളും ഭിത്തിയും പരിശോധനയ്ക്കായി നീക്കം ചെയ്യേണ്ടതുണ്ട്. ഈ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. കെട്ടിട സമുച്ഛയം പൊളിക്കുന്നതിന് എത്ര അളവില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കണം എന്നതുള്‍പ്പെടെയുള്ള കാര്യത്തിലും ഈ പരിശോധനയിലൂടെ വ്യക്തത വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button