ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളുടെ മോചനം ആവശ്യപ്പെട്ട് തമിഴ് നാട് സർക്കാർ സമർപ്പിച്ച പ്രമേയം ഗവര്‍ണ്ണര്‍ തള്ളിയതായി റിപ്പോർട്ട്. രാജീവ് ഗാന്ധി വധക്കേസിലെ 7 പ്രതികളുടെ മോചനം ആണ് സർക്കാർ ആവശ്യപ്പെട്ടത്. പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെടുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രമേയമാണ് ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് തള്ളിയത്.
പ്രതികളെ വിട്ടയച്ചാല്‍ അത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണ്ണറുടെ തീരുമാനം. കേന്ദ്രസര്‍ക്കാരില്‍ നിന്നും മറ്റ് നിയമവിദഗ്ധരില്‍ നിന്നും അഭിപ്രായം ആരാഞ്ഞ ശേഷമാണ് ഗവര്‍ണ്ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.
ALSO READ: കടയിലെ മോഷണം; നീതി തേടി മുന്‍ പ്രധാന മന്ത്രിമാരുടെ ഡ്രൈവർ
നേരത്തെ, രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി രണ്ട് തവണ തള്ളിയതാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്‌ഫോടനക്കേസില്‍ മരിച്ച മറ്റുള്ളവരുടെ ബന്ധുക്കളുടെ അഭിപ്രായവും ഗവര്‍ണ്ണര്‍ തേടിയിരുന്നു.
Post Your Comments