Latest NewsKerala

ആര്‍.എസ് എസ് ഭാരവാഹി സുനില്‍ വധക്കേസ്സില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

സുനിലിനെ വെട്ടിക്കൊന്നതിലും വീട്ടുകാരെ അക്രമച്ചതുംപ്രതികള്‍ തന്നോട് പറഞ്ഞതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തിരൂര്‍: ഏറെ പ്രമാദമായ തൃശ്ശൂര്‍ ജില്ലയിലെതൊഴിയൂരിലെ ആര്‍.എസ് എസ് ഭാരവാഹി സുനില്‍ വധക്കേസ്സില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. തിരൂര്‍ ഡി.വൈ.എസ്.പി.കെ.എ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.ചെറുതുരുത്തി പള്ളം സ്വദേശി പുത്തന്‍പീടികയില്‍ വീട്ടില്‍ സുലൈമാനാണ് പിടിയിലായത്. ജം-ഇയത്തുല്‍ ഇസ്ഹാനിയ എന്ന സംഘടനയുടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചുമതല വഹിച്ചിരുന്നത് ഇയാളായിരുന്നു. സുനിലിനെ വെട്ടിക്കൊന്നതിലും വീട്ടുകാരെ അക്രമച്ചതുംപ്രതികള്‍ തന്നോട് പറഞ്ഞതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ന്യായ് പദ്ധതിയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം താനാണെന്ന പ്രചരണം തള്ളി അഭിജിത് ബാനര്‍ജി

ഈ കേസ്സില്‍ ഇതിനകം മൂന്നു പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. ജം-ഇയത്തുല്‍ ഇസ്ഹാനിയഎന്ന തീവ്രവാദ സംഘടന പ്രവര്‍ത്തകരാണ് ഇവര്‍. 1993-94 കാലത്തെ നിരവധി മോട്ടോര്‍ വാഹന കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍. ജം-ഇയത്തുല്‍ ഇസ്ഹാനിയ നേതാവായ സെയ്തലവിഅന്‍വരിയോടൊപ്പം പുരാവസ്തു മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണ്.25 വര്‍ഷം മുമ്പ് നടന്ന തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് ആദ്യം പിടികൂടിയത്.

തിരുപ്പതി ലഡുവിനായി കൊല്ലത്തു നിന്നും അയച്ച 5 ടണ്‍ കശുവണ്ടി ക്ഷേത്രം തിരിച്ചയച്ചു , പറ്റിക്കൽ ഇവിടെ പറ്റില്ലെന്ന് ക്ഷേത്രം അധികൃതര്‍

വിചാരണ കോടതി സിപിഎം പ്രവര്‍ത്തകരെ ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കുകയും നാല് വര്‍ഷത്തോളം ഇവര്‍ തടവില്‍ കഴിയുകയും ചെയ്തിരുന്നു.ഇതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം നടന്ന പുനഃരന്വേഷണത്തില്‍ ജം-ഇയത്തുല്‍ ഇസ്ഹാനിയ എന്ന തീവ്രവാദ സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസിലെ മുഖ്യ പ്രതിയെ അടക്കം 25 വര്‍ഷത്തിന് ശേഷം പിടികൂടിയിരുന്നു.

shortlink

Post Your Comments


Back to top button