KeralaLatest NewsNews

രണ്ട് ദിവസം കൂടി മഴ തുടരും: ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വന്‍കൃഷിനാശമുണ്ടായി. കാസര്‍കോട് ജില്ലയുടെ ചില മേഖലകളില്‍ കാറ്റിലും ഇടിമിന്നലിലും വൈദ്യുതിബന്ധം തകരാറിലായി. തുഷാരഗിരി പോത്തുണ്ടിയിലെ താല്‍ക്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. തൃശൂരില്‍ അതിരപ്പിള്ളി, മലക്കപ്പാറ മേഖലയില്‍ കനത്തമഴ തുടരുന്നതിനാല്‍ ചാലക്കുടി അതിരപ്പിള്ളി പാതയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

Read also: നാരങ്ങാവെള്ളത്തോടൊപ്പം ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്താലുള്ള ഗുണങ്ങൾ ഇവയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button