ശരീരഭാരം വര്‍ധിക്കുന്നതും കൊഴുപ്പടിയുന്നതും സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെ ബാധിക്കുന്ന കാര്യമാണ്. ശരീരഭാരം നിയന്ത്രണവിധേയമാക്കാന്‍ സ്ത്രീ-പുരുഷ ഭേദമന്യേ പലതരം ഡയറ്റിനെ ശരണം പ്രാപിക്കാറുമുണ്ട്. ഇതില്‍ കൂടുതല്‍ പേരും ചെയ്ത് വരുന്ന ഡയറ്റുകളിലൊന്നാണ് ലോ കാര്‍ബോ ഹൈഡ്രേറ്റ് ഡയറ്റ് അല്ലെങ്കില്‍ ലോ കാര്‍ബ് ഡയറ്റ്
അന്നജം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന ആഹാരരീതിയാണിത്. ഇതില്‍ പെട്ടെന്ന് ദഹിക്കുന്ന അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നു. ഉദാഹരണത്തിന് അരി, ഗോതമ്ബ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പോലുള്ളവയും എല്ലാ ധാന്യങ്ങളും, കിഴങ്ങ് വര്‍ഗ്ഗങ്ങളും, മധുരമുള്ള പഴങ്ങളുമെല്ലാം ഡയറ്റില്‍ നിന്നും ഒഴിവാക്കും.
ലോ കാര്‍ബ് ഡയറ്റ് എടുക്കുന്നവര്‍ ഇതിന് പകരം ധാരാളം പൂരിത കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. കാലറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് പുരുഷന്മാര്‍ക്കാണെന്നാണ് പഠനം പറയുന്നത്.
പറഞ്ഞ് വരുന്നത് അതല്ല, ഈ ഡയറ്റിന്റെ ഗുണഫലങ്ങള്‍ പുരുഷനും സ്ത്രീയ്ക്കും വ്യത്യസ്തമാണെന്നാണ് പഠനങ്ങളില്‍ തെളിയുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരുടെ ഭാരം വളരെ പെട്ടെന്ന് കുറഞ്ഞ് കണ്ടു. അമിതഭാരമുള്ള രണ്ടായിരത്തിലധികം ആളുകളെ എട്ട് ആഴ്ച നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
Post Your Comments