Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

അടുത്ത മാസം വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് പകരം പുതിയ ചീഫ് ജസ്റ്റിസിനെ തീരുമാനിച്ചു

ന്യൂഡൽഹി: അടുത്ത മാസം വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് പകരം പുതിയ ചീഫ് ജസ്റ്റിസിനെ തീരുമാനിച്ചു. ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകും. പേര് നിർദേശിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാഷ്ട്രപതിക്ക് കത്തയച്ചു. രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത് നവംബർ 17നാണ്. അയോധ്യക്കേസ് വാദം കേള്‍ക്കുന്ന ബെഞ്ചില്‍ അംഗമാണ് ജസ്റ്റിസ് ബോബ്‌ഡെ.

ALSO READ: അർധ സൈനികർക്ക് റേഷൻ ആനുകൂല്യം പുനഃസ്ഥാപിച്ചതോടൊപ്പം മനസ്സ് നിറയെ അവധിയും

നാഗ്പുരിലെ അഭിഭാഷക കുടുംബത്തില്‍ ജനിച്ച ശരത് ബോബ്‌ഡെയുടെ പിതാവ് അരവിന്ദ് ബോബ്‌ഡെ മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറലായിരുന്നു. 2013 മുതൽ സുപ്രീംകോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2012-2013ൽ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ ജസ്റ്റിസ് ബോബ്‌ഡെ ഉള്‍പ്പെട്ട സമിതിയാണ് അന്വേഷിച്ച് ക്ലീന്‍ ചിറ്റ് നല്‍കിയത്.

ALSO READ: ലാ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നി​ടെ വിമാനം റ​ണ്‍‌​വേ​യി​ലൂ​ടെ നി​ര്‍​ത്താ​തെ പാഞ്ഞു; ഒരു മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button