
വൈത്തിരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ സഹായി കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 12000 രൂപയാണ് പ്രതിമാസ വേതനം. പ്ലസ്ടു പാസായ ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്/മലയാളം) ഇന്റര്‍നെറ്റ് പരജ്ഞാനമുള്ള 18 നും 40 നുമിടയില്‍ പ്രായമുള്ള വൈത്തിരി താലൂക്കില്‍ സ്ഥാരതാമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയുമായി ഒക്‌ടോബര്‍ 22 ന് കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസില്‍ രാവിലെ 10 ന് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ജാതി, വരുമാനം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍ 04936 202232
Post Your Comments