മുംബൈ: കോണ്‍ഗ്രസിനെയും എന്‍സിപിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1993 -ലെ മുംബൈ സ്ഫോടനത്തില്‍ ഇരകളായവരോട് കോണ്‍ഗ്രസ് നീതി കാണിച്ചില്ലെന്ന് മോദി പറഞ്ഞു. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പ്രോജക്ട്, മുംബൈ മെട്രോ പ്രോജക്ട് എന്നിവ വൈകിപ്പിക്കുന്നതിനെയും മോദി കുറ്റപ്പെടുത്തി.
രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ച പ്രധാനമന്ത്രി അത് ചെയ്തവര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണെന്നും പറഞ്ഞു. മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്സില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ മഴയിൽ കാർ ഒഴുകി പോയി. കാറിനുള്ളിൽ കുടുങ്ങിയ ആളെ സാഹസികമായി രക്ഷപ്പെടുത്തി
‘മുംബൈയും രാജ്യവും 1993 -ലെ ബോംബ് സ്ഫോടനക്കേസ് ഒരിക്കലും മറക്കില്ല. അതില്‍ ഇരകളായവരോട് അന്നത്തെ സര്‍ക്കാര്‍ ഒരു നീതിയും കാണിച്ചില്ല. കുറ്റവാളികള്‍ രക്ഷപ്പെട്ടു. അതിന്‍റെ കാരണം ഇപ്പോഴാണ് മനസ്സിലാകുന്നത്’- മോദി പറഞ്ഞു. കോണ്‍ഗ്രസ് അംബേദ്കര്‍ക്ക് ഭാരത്‍രത്ന നിഷേധിച്ചെന്നും സ്വാതന്ത്ര്യ സമര പോരാളി വി ഡി സവര്‍ക്കറെ അപമാനിച്ചെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments