Latest NewsKeralaNews

ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിൽ ഇന്ന് കൊട്ടികലാശം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം. അഞ്ച് മണ്ഡലങ്ങളിലും വിജയം നേടാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് മൂന്ന് മുന്നണികളും. 21 നാണ് ഉപതെരഞ്ഞെടുപ്പ് . 24 ന് ഫലപ്രഖ്യാപനവും ഉണ്ടാകും. ആഴ്ച്ചകൾ നീണ്ട പരസ്യ പ്രചരണത്തിന് ഇന്ന് വൈകിട്ട് ആറിനോടെ സമാപനമാകും.

ALSO READ: കൃത്രിമം കാണിക്കുന്നവർ കുടുങ്ങും; റിസര്‍വ് ബാങ്ക് പിടി മുറുക്കുന്നു

എറണാകുളം, മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കോന്നി , അരൂർ, എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പിന്നീടുള്ള മണിക്കൂറുകൾ നിശബ്ദ പ്രചരണത്തിന്റേതാണ്. പരമാവധി വോട്ട് സമാഹരിക്കാനുള്ള തന്ത്രങ്ങൾ മെനയാനും ഒപ്പം മുഴുവൻ വോട്ടർമാരെയും കാണാനുമാകും മുന്നണികൾ ഇനിയുള്ള മണിക്കൂറുകൾ വിനയോഗിക്കുക.

ALSO READ: അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോന്‍ ബനേഗ ക്രോര്‍പതി അധികൃതര്‍

ഇന്ന് നടക്കുന്ന കൊട്ടിക്കലാശം അവസാനവട്ട ശക്തിപ്രകടനമാക്കി മാറ്റുകയാണ് മുന്നണികളുടെ ലക്ഷ്യം. പ്രചാരണ വേളയിൽ കാണാൻ വിട്ടു പോയ വിഭാഗങ്ങളെയും സംഘടനകളെയും കണ്ട് ഒരിക്കൽ കൂടി പിന്തുണ ഉറപ്പിക്കാനുമുള്ള അവസാനവട്ട ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. അവസാനം വരെ ഒപ്പത്തിനൊപ്പം പോരാടിയതിന്റെ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button