KeralaLatest NewsNews

ഉപതെരഞ്ഞെടുപ്പ്: കമ്മ്യുണിസം നാശത്തിലേക്ക്, വട്ടിയൂർക്കാവ് പിടിക്കും; പൂർണ്ണ ആത്മ വിശ്വാസത്തോടെ എൻ ഡി എ സ്ഥാനാർത്ഥി

തിരുവനന്തപുരം: കമ്മ്യുണിസം നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വിശ്വാസ വിരുദ്ധ നിലപാടുകൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും വട്ടിയൂർക്കാവ് എൻ ഡി എ സ്ഥാനാർത്ഥി എസ്. സുരേഷ് പറഞ്ഞു. തനിക്ക് എല്ലാ വിഭാ​ഗം ജനങ്ങളുടേയും പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിൽ ഇന്ന് കൊട്ടികലാശം

എൻഎസ്എസിന്റെ ശരിദൂരം ആർക്ക് ​ഗുണം ചെയ്യുമെന്ന് ജനങ്ങൾ തീരിമാനിക്കുമെന്നും വട്ടിയൂർകാവിലെ ബിജെപി സ്ഥാനാർത്ഥി എസ് സുരേഷ് വ്യക്തമാക്കി. സത്യത്തിന്റെയും ധർമ്മത്തിന്റെയും ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ദൂരമാണ് ശരിദൂരം. അത് ശരിയെന്ന് വിശ്വസിച്ചാണ് വട്ടിയൂർകാവിലെ ബിജെപി പ്രവർത്തനം മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഞങ്ങൾക്ക് പരാതിക്ക് പോകാനോ അതിനുള്ള ആവശ്യമോ വട്ടിയൂർകാവിൽ ഉണ്ടായിട്ടില്ല. ശരിദൂരം ആർക്ക് ​ഗുണം ചെയ്യുമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് സുരേഷ് പറഞ്ഞു.

ALSO READ: കൃത്രിമം കാണിക്കുന്നവർ കുടുങ്ങും; റിസര്‍വ് ബാങ്ക് പിടി മുറുക്കുന്നു

വട്ടിയൂർക്കാവിലെ വിജയം നൂറു ശതമാനവും ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതി വരെ വിശ്വാസികളുടെ വികാരം മനസ്സിലാക്കാത്ത സ്ഥിതിയാണ് ശബരിമല യുവതി പ്രവേശന വിധിയിൽ നമ്മൾ കണ്ടത്. അങ്ങനെയുള്ളപ്പോൾ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം അനിവാര്യമാണ്. അത് ബി ജെ പി സർക്കാരിന് മാത്രം സാധിക്കുന്ന കാര്യമാണ്. എസ് സുരേഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button