വഴി വാണിഭക്കാരിൽ നിന്നും കൊറിക്കാൻ ലഭിക്കുന്ന ചിപ്സും മറ്റും വാങ്ങി കഴിക്കുന്നത് നമ്മൾ മിക്കവരുടെയും ശീലമാണ്. എന്നാൽ ഇതിൽ നമ്മൾ അധികം ശ്രദ്ധിക്കാത്ത ഒരു അപകടം പതിയിരിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടുകയാണ് ഡോക്ടർ മുഹമ്മദ് റഫീഖ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, ഒരിക്കൽ ചില വിദേശീയരായ സുഹൃത്തുക്കളുമായി നമ്മുടെ നാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു. വഴിയരികിൽ ഉപ്പേരിയും കപ്പയുമെല്ലാം വറുക്കുന്നത് കണ്ടപ്പോൾ അവർക്ക് കൗതുകം.
മലയാളി ദമ്പതികളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു; മാതാപിതാക്കള്‍ അവശ നിലയിൽ ആശുപത്രിയില്‍
ഉടൻ കാർ നിർത്തി ഒന്ന് അതെല്ലാം അവരെ കാണിച്ചു, യാത്രയിൽ കഴിക്കാൻ ഓരോ പാക്കറ്റ് എടുക്കാനും പറഞ്ഞു. കടക്കാരൻ ഓരോ കവറുകളെടുത്ത് അതിൽ ചിപ്സ് നിറക്കുന്നതിനായി ഒട്ടിപ്പിടിച്ചിരിക്കുന്ന കവറിലേക്ക് ശക്തമായി ഊതി (ഇത് പലരും സർവ്വസാധാരണമായി ചെയ്യുന്ന കാര്യമാണ്, ഇനി പ്ലാസ്റ്റിക്ക് കവർ നിരോധിച്ചതിനാൽ ചെയ്യുമോ എന്നറിയില്ല). ഇത് കണ്ടപാടെ സുഹൃത്തുക്കളുടെ നെറ്റി ചുളിയുന്നത് ഞാൻ കണ്ടു. ആയതിനാൽ അവിടെ പായ്ക്ക് ചെയ്ത് വച്ചിരുന്ന മറ്റൊരു പായ്ക്കറ്റ് വാങ്ങിച്ചു മടങ്ങി. കടക്കാരന് വിഷമം തോന്നാത്ത വിധത്തിൽ ഞാൻ കാര്യം പറയുകയും ചെയ്തു. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അവർ വാങ്ങിയ പായ്ക്കറ്റ് തൊട്ടില്ല.
മുറിച്ചുമാറ്റുകയല്ല ഇത്തരം ‘മരങ്ങളെ’ പിഴുതെറിയുകയാണ് വേണ്ടതെന്ന് എഴുത്തുകാരൻ മനോജ് വെള്ളനാട്
ഇത്തരം പ്രവർത്തിയിൽ എന്തു സംഭവിക്കും എന്നറിയുന്നതിനായി നാം ഒരു കവറെടുത്ത് അതിലേക്ക് ഏതാനും പ്രാവശ്യം ഊതുക, അതിന് ശേഷം കവറിൽ നോക്കിയാൽ ഈർപ്പം കാണാൻ സാധിക്കും. അതായത് നമ്മുടെ വായിൽ നിന്നും ഉമിനീർ കണങ്ങളും ശ്വാസനാളത്തിൽ നിന്നുള്ള ബാഷ്പവും ചെറുതായി വരും എന്ന് സാരം (Droplet infection). ഇത്തരം പ്രവർത്തികൾ രോഗം പരത്തുക മാത്രമല്ല, ഒരു മര്യാദയില്ലായ്മകൂടിയാണെന്ന് നാം ഓർക്കണം. ‘ നമ്മൾ പലരും ഇതൊന്നും ശ്രദ്ധിക്കാതെ വഴിയരികിൽ കാണുന്ന പല ആഹാര പദാർത്ഥങ്ങളും വാങ്ങി കഴിക്കുന്നവരാണ്. എങ്കിലും ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ അപകടങ്ങൾ ഉണ്ടാവാതെ രക്ഷപെടാമെന്നാണ് അദ്ദേഹത്തിന്റെ ഈ അനുഭവം പങ്കുവെച്ചതിലൂടെ നമുക്ക് മനസിലാവുന്നത്.
Post Your Comments