നിറയെ ഉണ്ടാകുമെന്നു കരുതി വാങ്ങിയ ചിപ്‌സ് പാക്ക്റ്റ് തുറന്നു നോക്കിയപ്പോള്‍ പകുതിയോളം കാറ്റ്. ഇതാണോ ഇത്ര വില കൊടുത്തു വാങ്ങിയതെന്ന് ആരായാലും ഒന്നു ചിന്തിച്ചുപോകും. ഇത് വെറും കാറ്റല്ല. പായ്ക്കറ്റ് തുറന്നപ്പോള്‍ പുറത്തു പോയ ആ കാറ്റ് നൈട്രജന്‍വാതകമാണ്. നമ്മുടെ ചുറ്റുമുള്ള വായുവില്‍ 78 ശതമാനത്തോളം അടങ്ങിരിക്കുന്ന ഈ നൈട്രജനാണ് പാക്കറ്റിലെ ആഹാരം കേടുകൂടാതിരിക്കാന്‍ സഹായിക്കുന്നത്. ഇങ്ങിനെയല്ലാതെ പാക്കുചെയ്താല്‍ ഭക്ഷണം കേടാകും.
അതിനാല്‍ പായ്ക്കറ്റ് ഭക്ഷണത്തിന്റെ കേടാകാതിരിക്കാനുള്ള കാലയളവ് നിലനിര്‍ത്താന്‍ വായുവിലെ ബാക്കി എല്ല ഘടകങ്ങളെയും നീക്കി നൈട്രജനെ മാത്രമാക്കിയാണ് ഭക്ഷണത്തോടൊപ്പം പായ്ക്കറ്റിലാക്കുന്നത്. ഈ രീതി മോഡിഫൈഡ് അറ്റ്മോസ്ഫിയര്‍ പാക്കേജിങ്ങ്(എം.എ.പി) എന്ന് അറിയപ്പെടുന്നു. ഇത് പായ്ക്കറ്റ് ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. കൂടുതല്‍ ഉപ്പും എരിവും അടങ്ങിയ ഇത്തരം പാക്കറ്റ് ഫിഡുകള്‍ കഴിക്കുന്നത് ജീവിത ശൈലീ രോഗങ്ങള്‍ക്ക് ഇടവരുത്തും. വെയിലത്തോ കൂടുതല്‍ തണുപ്പത്തോ വച്ചിരിക്കുന്ന ഇത്തരം പാക്കറ്റ് ഫുഡുകള്‍ കഴിക്കുന്നതും ആരോഗ്യത്തിന് ദോഷകരമാണ്.
Post Your Comments