രണ്ട് ചെറിയ മരങ്ങള്‍ക്കിടയില്‍ തല കുടുങ്ങിക്കിടന്ന പശുവിനെ രക്ഷിച്ച് യുവതി. ഡെന്മാര്ക്കിലെ ബോര്‍ഡിംഗ് എന്ന സ്ഥലത്താണ് സംഭവം. ഒന്ന് നടക്കാനിറങ്ങിയതായിരുന്നു ജൂലിയസ് എംഗ്ഡല് എന്ന യുവതിയും അമ്മയും സഹോദരിയും. നടത്തത്തിനിടെയാണ് ഇവരുടെ വളര്‍ത്തുപട്ടി, വഴിയില്‍ നിന്നല്പം മാറി ഒരു പാടത്തിനോടടുത്തുള്ള സ്ഥലത്തേക്ക് ഓടിപ്പോയത്. പട്ടിയെ തിരഞ്ഞുപോയ ഇവര്‍ രണ്ട് ചെറിയ മരങ്ങള്‍ക്കിടയില്‍ തല കുടുങ്ങിക്കിടക്കുന്ന പശുവിനെ കാണുകയായിരുന്നു. അതിനെ എങ്ങനെയും രക്ഷിക്കണമെന്ന് ജൂലിയസ് തീരുമാനിച്ചു.
മരം വലിച്ചകറ്റി തലയെടുക്കാനെല്ലാം കുറേയധികം ശ്രമിച്ചു. എന്നാല്‍ ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ അവര്‍ ഒരു മരം മുറിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ അടുത്തുള്ള ഒരു വീട്ടില്‍ നിന്ന് മരം മുറിക്കാനുള്ള ഉപകരണങ്ങള്‍ സംഘടിപ്പിച്ചു. വൈകാതെ മരം മറിച്ച് പശുവിനെ രക്ഷപ്പെടുത്തുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സഹോദരി എടുത്ത ചെറുവീഡിയോ ആണ് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. മൃഗങ്ങളുടെ ജീവനും വിലയുണ്ട്, അവരുടെ നിസഹായത കണ്ടില്ലരെന്ന് നടിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകണമെന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. നിസാരമായ സംഭവമാണെങ്കില്‍ കൂടി, വലിയൊരു മാതൃകയാണ് ജൂലിയസ് കാണിക്കുന്നതെന്നും അതിന് അഭിനന്ദനങ്ങളെന്നും മറ്റുചിലര്‍ കുറിച്ചു.
https://youtu.be/FOQzcWIhPGc
Post Your Comments