അബുദാബി : ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് യുഎഇയിയുടെ പ്രഖ്യാപനം. ലോകത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്‌സിറ്റി അബുദാബിയില്‍ സ്ഥാപിക്കുന്നു. മുഹമ്മദ് ബിന്‍ സായിദ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്സിറ്റി എന്ന പേരിലാണ് പുതിയ സര്‍വകലാശാല.
മസ്ദാര്‍ സിറ്റിയിലെ യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലോകത്തെ ആദ്യ നിര്‍മിതബുദ്ധി സര്‍വകലാശാല അബൂദാബി പ്രഖ്യാപിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, കമ്പ്യൂട്ടര്‍ വിഷന്‍, നാച്ചറല്‍ ലാംഗ്വേജ് പ്രോസസിങ് എന്നീ മേഖലകളില്‍ ബിരുദാനന്തരു കോഴ്‌സുകളും പി.എച്ച്.ഡിയും സര്‍വകലാശാല നല്‍കും.
അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പേരിലാണ് സര്‍വകലാശാല.
Post Your Comments