Latest NewsIndia

അസം പൗരത്വ ര​ജി​സ്റ്റ​ര്‍ കോ ഓര്‍ഡിനേറ്ററെ ഉടൻ സ്ഥലം മാറ്റാന്‍ സുപ്രീം കോടതി നിര്‍ദേശം

ഏഴു ദിവസത്തിനകം സ്ഥലമാറ്റ ഉത്തരവ്​ പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി സര്‍ക്കാരിനു നിര്‍ദേശം

അസാ​മി​ലെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ (എ​ന്‍​ആ​ര്‍​സി) കോ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​തീ​ക് ഹ​ജേ​ല​യെ ഉ​ട​ന്‍ സ്ഥ​ലം​മാ​റ്റ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.പ്ര​തീ​ക് ഹ​ജേ​ല 1995 ആ​സാം- മേ​ഘാ​ല​യ കേ​ഡ​ര്‍ ഐ​എ​എ​സ് ഓ​ഫീ​സ​റാ​ണ്. ഹ​ജേ​ല​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ന്തി​മ പൗ​ര​ത്വ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്. അ​ന്തി​മ പ​ട്ടി​ക​യി​ല്‍ നി​ന്നും 19 ല​ക്ഷം പേ​ര്‍ പു​റ​ത്താ​യി​രു​ന്നു.

വാദ്രയുടെ ഭൂമി ഇടപാട്: നിര്‍ണ്ണായക രേഖകള്‍ ഐടി വകുപ്പ് കണ്ടെടുത്തു

ഏഴു ദിവസത്തിനകം സ്ഥലമാറ്റ ഉത്തരവ്​ പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.പ്ര​തീ​ക് ഹ​ജേ​ല​യെ പെ​ട്ടെ​ന്ന് സ്ഥ​ലം​മാ​റ്റാ​ന്‍ എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടാ​യി​രു​ന്നോ​യെ​ന്ന അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ വേ​ണു​ഗോ​പാ​ലി​ന്‍റെ ചോ​ദ്യ​ത്തി​ന് എ​ന്തെ​ങ്കി​ലും കാ​ര​ണ​മി​ല്ലാ​തെ സ്ഥ​ലംമാ​റ്റ​ങ്ങ​ള്‍ ന​ട​ക്കാ​റി​ല്ലേ എ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി പ്ര​തി​ക​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button