നോയിഡ: യുവതിയെ കുത്തിപരിക്കേൽപ്പിച്ച ശേഷം, 15കാരന്‍ എട്ടാംനിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. നോയിഡയിലെ സെക്ടര്‍ 61ൽ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 15കാരനെ രക്ഷിക്കാനായില്ല. വയറ്റില്‍ ആഴത്തില്‍ മുറിവേറ്റ 21കാരിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
Also read : കൂടത്തായി കൊലപാതകം : ജോളിയെ ഒരു കേസിൽ കൂടി അറസ്റ്റ് ചെയ്‌തേക്കും
വൈകീട്ട് അഞ്ചുമണിയോടെ തന്‍റെ ഫ്ലാറ്റിലേക്ക് വന്ന ആണ്‍കുട്ടി അടുക്കളയിലിരുന്ന കത്തിയെടുത്ത് തന്നെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് വേദനകൊണ്ട് കരഞ്ഞ തന്നെ പൂട്ടിയിട്ടുവെന്നും യുവതി പോലീസിന് മൊഴിനല്‍കി. യുവതിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഫ്ലാറ്റിലെത്തിയിരുന്നു. മറ്റൊരുമുറിയ്ക്കുള്ളില്‍ ഇരുന്നിരുന്ന കുട്ടി ആളുകള്‍ എത്തിയെന്ന് അറിഞ്ഞതോടെ ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് ചാടി. ശേഷം വിവരം അറിഞ്ഞെത്തിയ പോലീസ് കുത്തേറ്റ യുവതിയെയും, 15കാരനെയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. ആണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും, പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. സെക്ടര്‍ 61 ലെ രണ്ട് ടവറുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. യുവതി ബിടെക് വിദ്യാര്‍ത്ഥിയാണ്.സ്വകാര്യ സ്ഥാപനത്തിലാണ് ആണ്‍കുട്ടി പഠിക്കുന്നത്.
Post Your Comments