Latest NewsNewsDevotional

ഭാരതത്തിലുടനീളം ആരാധിക്കുന്ന വീര പുരുഷൻ ശ്രീരാമൻ

നമ്മൾ ശ്രീരാമന്റെ ജീവിത സാഹചര്യങ്ങള്‍ നോക്കുകയാണെങ്കില്‍, അദ്ദേഹത്തിന് ജീവിതത്തില്‍ എന്തു സംഭവിച്ചുവെന്ന് നോക്കുകയാണെങ്കില്‍, നിര്‍ഭാഗ്യത്തിന്‍റെ ഒരു പരമ്പര തന്നെയാണെന്ന് കാണാനാകും. അദ്ദേഹത്തിന് ന്യായമായി ലഭിക്കേണ്ട രാജാധികാരം നഷ്ടമായി, കൊടുംകാട്ടില്‍ എത്തിപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്‍റെ ഭാര്യ തട്ടിക്കൊണ്ടു പോകപ്പെടുകയും ഒരു വലിയ യുദ്ധം ചെയ്യേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തു. തന്‍റെ ഭാര്യയെ തിരിച്ചു കൊണ്ടു വന്നപ്പോള്‍ ചുറ്റുമുള്ളവരില്‍ നിന്നും അല്‍പം പോലും കരുണയില്ലാത്ത വര്‍ത്തമാനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. തന്‍റെ രണ്ടു കുട്ടികളെ ഉദരത്തില്‍ വഹിക്കുന്ന തന്‍റെ പ്രിയ പത്നിയെ അദ്ദേഹത്തിന് കാട്ടില്‍ ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തം കുട്ടികളോട് അറിയാതെ യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരികയും സ്വന്തം ഭാര്യയെ നഷ്ടപ്പെടുകയും ചെയ്തു. ഇതെല്ലാമായിട്ടും എന്തു കൊണ്ടാണ് ഇത്രയധികം ആളുകള്‍ ശ്രീ രാമനെ ആരാധിക്കുന്നത്?

ശ്രീ രാമന്‍റെ പ്രാധാന്യം അദ്ദേഹം എന്തു തരം സന്ദര്‍ഭങ്ങളെ അഭിമുഖീകരിച്ചു എന്നുള്ളതല്ല. ശ്രീ രാമന്‍റെ പ്രാധാന്യം എത്ര അനായാസേന തന്‍റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളെ നേരിട്ടു എന്നുള്ളതാണ്. ഇതാണ് ശരിയായി ജീവിക്കാനുള്ള രീതി. ആളുകള്‍ രാമനെ ആരാധിച്ചത് ഈ അസാധാരണമായ ജ്ഞാനം കണ്ടതു കൊണ്ടാണ്. ദുരന്തങ്ങളുടെ പരമ്പര തന്നെ ജീവിതത്തില്‍ സംഭവിച്ചപ്പോഴും സത്യത്തില്‍ നിന്നോ, തന്‍റെ ജീവിതത്തില്‍ കെട്ടിപ്പടുത്ത അടിസ്ഥാന തത്വങ്ങളില്‍ നിന്നോ അദ്ദേഹം വ്യതിചലിച്ചില്ല. എന്താണോ ചെയ്യേണ്ടിയിരുന്നത്, അതിനോട് അദ്ദേഹം ചേര്‍ന്നു നില്‍ക്കുകയും തന്‍റെ ജീവിതം അത്യന്തമായ സ്ഥിരതയോടെ മുന്നോട്ടു കൊണ്ടു പോകുകയും ചെയ്തു.

അദ്ദേഹം ജീവിതത്തില്‍ വിജയം വരിച്ചതു കൊണ്ടല്ല ആളുകള്‍ ശ്രീരാമനെ ആരാധിക്കുന്നത്. മറിച്ച് ഏറ്റവും കഷ്ടത നിറഞ്ഞ അവസ്ഥകളിലും അദ്ദേഹം പുലര്‍ത്തിയ സുഭഗത കൊണ്ടാണ്. ഇതാണ് വിലമതിക്കപ്പെടുന്നത്; ഇതു തന്നെയാണ് ഒരാളുടെ ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളതും. നിങ്ങള്‍ക്കെത്രയുണ്ടെന്നോ, നിങ്ങളെന്തു ചെയ്തെന്നോ, എന്തു സംഭവിച്ചെന്നോ, എന്തു സംഭവിച്ചില്ല എന്നോ അല്ല കാര്യം. എന്തു തന്നെ സംഭവിച്ചാലും നിങ്ങളുടെ വ്യവഹാരം എങ്ങനെയായിരുന്നു? ഇതാണു നിങ്ങള്‍ ആരാണെന്നു നിശ്ചയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button