KeralaLatest NewsNews

സിസ്റ്റർ അഭയ കേസ്: മുഖ്യപ്രതികളുടെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുമോ? ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ മുഖ്യപ്രതികളുടെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്ന കാര്യത്തിൽ പ്രതികൾ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ഇതോടെ ഡോക്ടർമാരെ വിസ്തരിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും.

ALSO READ: ചരിത്രകാല റെക്കോർഡ്: ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പത്ത് ദിവസം കൊണ്ട് കോടതി വിചാരണ പൂര്‍ത്തിയാക്കി

ഡോക്റ്റർമാരെ സാക്ഷികളായി ഉൾപ്പെടുത്തരുതന്നെുമാണ് പ്രതികളുടെ വാദം. സിബിഐയുടെ ഭാഗം കൂടി കേട്ടതിനു ശേഷമാകും ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കുക. ഡോക്ടർമാരായ പ്രവീൺ, ക്യഷ്ണവേണി എന്നിവരെ വിസ്തരിക്കാനായിരുന്നു പ്രോസിക്യൂഷൻ തീരുമാനിച്ചിരുന്നത്. തങ്ങളുടെ അനുമതിയില്ലാതെയാണ് നുണപരിശോധന നടത്തിയതെന്നും, നാർക്കോ അനാലിസിസ് റിപ്പോർട്ടിനെ സാധൂകരിക്കുന്ന തെളിവുകൾ സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രതികൾ ഹർജിയിൽ പറഞ്ഞു.

ALSO READ: തൃശ്ശൂരിലെ സ്വർണവേട്ട കേരളത്തിലെ കസ്റ്റംസ് റെക്കോർഡ്; ടൺ കണക്കിന് സ്വർണം വിവിധ ജില്ലകളിൽ എത്തുന്നതായി റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button