
കൊൽക്കത്ത : ഇന്ന് ഇന്ത്യയിൽ ബിജെപിയെ തടയാൻ ശക്തിയുള്ള ഏക പാർട്ടി സിപിഎമ്മാണെന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. തങ്ങളുടെ പാർട്ടിയാണ് സ്വാതന്ത്യ്ര പോരാട്ടത്തിൽ ത്യാഗങ്ങൾ മുഴുവൻ സഹിച്ചത്. തങ്ങളുടെ പാർട്ടിയ്ക്കാണ് ഇവിടെ നടക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ പോരാടാൻ കെൽപ്പുള്ളതെന്നും . വെല്ലുവിളി ഏറ്റെടുക്കാനും സിപിഎം മാത്രമേ ഉള്ളൂവെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments