മൊറോക്കോ: വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനും അബോര്‍ഷൻ നടത്തിയതിനും ജയിലില്‍ അടയ്ക്കപ്പെട്ട വനിതാ മാധ്യമപ്രവര്‍ത്തക ഹാജര്‍ റായിസൗനിക്ക് രാജാവ് മാപ്പ് നല്‍കി വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകയുടെ അറസ്റ്റ് രാജ്യത്ത് വിവാദമായതോടെയാണ് രാജാവ് വിഷയത്തില്‍ ഇടപെട്ടത്. അനധികൃതമായി അബോര്‍ഷന്‍ നടത്തിയതിനും, വിവാഹബന്ധത്തിന് പുറത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും കോടതി വിധിച്ച ശിക്ഷ റദ്ദാക്കി കൊണ്ടാണ് മുഹമ്മദ് ആറാമന്‍ രാജാവ് മാധ്യമപ്രവര്‍ത്തകയ്ക്ക് മാപ്പ് നൽകിയത്.
Read also: ടാർസൻ ആയി അഭിനയിച്ച നടന്റെ മകൻ അമ്മയെ കുത്തിക്കൊന്നു , മകനെ പോലീസ് വെടിവെച്ചു കൊന്നു
യുവതിക്ക് പുറമെ ഇവരുടെ പ്രതിശ്രുത വരന്‍, ഗൈനക്കോളജിസ്റ്റ്, അനസ്‌തെറ്റിസ്റ്റ്, മെഡിക്കല്‍ അസിസ്റ്റന്റ് എന്നിവരുടെ ശിക്ഷകളും റദ്ദാക്കി. രാജാവിന്റെ മാപ്പ് ലഭിച്ചതോടെ റാബത്തിലെ എല്‍ അര്‍ജാത് ജയിലില്‍ നിന്നും മാധ്യമപ്രവര്‍ത്തക പുറത്തെത്തി. പ്രവൃത്തിയില്‍ തെറ്റ് സംഭവിച്ചെങ്കിലും മതപരവും, നിയമപരവുമായ രീതിയില്‍ കുടുംബജീവിതം നയിക്കാന്‍ ഇരുവരും തയ്യാറായതോടെയാണ് ശിക്ഷ പിൻവലിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
Post Your Comments