മുന്തിരി ജ്യൂസും വൈനുമൊക്കെ നമ്മള്‍ രുചിച്ചിട്ടുണ്ടാകും. എന്നാല്‍ എപ്പോഴെങ്കിലും ഗ്രേപ് പുഡിങ് കഴിച്ചിട്ടുണ്ടോ? ഇതാ പാചകം അത്ര പരിചയമില്ലാത്തവര്‍ക്കും ഈസിയായി തയ്യാറാക്കാവുന്ന ഒരു വിഭവം.
ചേരുവകള്‍
കറുത്ത മുന്തിരി-2 കപ്പ്
പഞ്ചസാര – 3/4 കപ്പ്
ചൈനാ ഗ്രാസ്- 1 പാക്കറ്റ്
കണ്ടന്‍സ്ഡ് മില്‍ക്ക് – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
മുന്തിരി നന്നായി കഴുകി വൃത്തിയാക്കി 2 കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. തണുക്കുമ്പോള്‍ ഇത് നന്നായി മിക്‌സിയില്‍ അടിച്ച് ജ്യൂസാക്കി അരിച്ചെടുക്കണം. ചൈന ഗ്രാസ് അല്‍പം വെള്ളത്തില്‍ കുറച്ച് നേരം കുതിര്‍ത്ത് ചെറുതീയില്‍ ചൂടാക്കി അലിയിച്ചെടുക്കുക. മുന്തിരി ജ്യൂസ് അടുപ്പത്ത് വെച്ച് പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും അലിയിച്ച ചൈനാഗ്രസും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക. ഇത് മോള്‍ഡില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് എടുക്കുക. രുചികരമായ ഗ്രേപ് പുഡിങ് തയ്യാര്‍.
Post Your Comments