തിരുവനന്തപുരം: മരട് ഫ്‌ളാറ്റ് വിഷയത്തിൽ ജെയിൻ ബിൽഡേഴ്‌സിന്റെ ചെന്നൈയിലെ ഓഫീസിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. അതേസമയം, ജെയ്ൻ കൺസ്ട്രക്ഷൻസ് ഉടമ സന്ദീപ് മേത്ത നിലവിൽ ഒളിവിലാണ്. ജെയ്ൻ കൺസ്ട്രക്ഷൻസ് ഉടമ സന്ദീപ് മേത്തയോട് തിങ്കളാഴ്ച ഹാജരാകാൻ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപെട്ടിരുന്നു. കൂടുതൽ ഫ്‌ളാറ്റ് നിർമ്മാതാക്കളിലേക്ക് അന്വേഷണം നീളുന്നു എന്നതിന്റെ തെളിവാണ് ചെന്നൈയിലെ റെയ്ഡ്.
ALSO READ: തിരുവനന്തപുരത്ത് പത്തു വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ
ഹോളി ഫെയ്ത് ഉടമ സാനി ഫ്രാൻസിസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. നിർണായക രേഖകളാണ് ഇന്ന് നടത്തിയ റെയ്ഡിൽ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചത്. അതേസമയം മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് മൂന്നാം ഘട്ട നഷ്ട പരിഹാരപ്പട്ടിക പുറത്ത് വന്നു. 58 പേർക്ക് കൂടി നഷ്ടപരിഹാരം നൽകാനാണ് ശുപാർശ. 6 പേർക്കാണ് 25 ലക്ഷം രൂപ ലഭിക്കുക.
ALSO READ: സ്ത്രീകൾ ബഹിരാകാശത്ത് നടന്നു തുടങ്ങി; വീഡിയോ വൈറൽ
Post Your Comments