തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷമെത്തിയതോടെ സംസ്ഥാന വ്യാപകമായ മഴ കനക്കുകയാണ്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ജലനിരപ്പുയര്‍ന്നതിനാല്‍ മലമ്പുഴ, വാളയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. പോത്തുണ്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ ഗായത്രിപുഴയില്‍ ജലനിരപ്പുയര്‍ന്നു. കോഴിക്കോട് ബാലുശേരി വയല്‍പീടികയിലെ വീടുകളില്‍ വെള്ളം കയറി.
കൊയിലാണ്ടി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നു. തിരുവനന്തപുരം പൊന്മുടിയിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കിള്ളിയാറിന്റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം. മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനിടയുള്ളതിനാല് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments