ഹൃദയാഘാതം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ക്യാന്‍സര്‍ മൂലമാണ്. ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ ബാധിതരെന്നാണ് പഠനങ്ങള്‍. കേരളത്തില്‍ പുരുഷന്‍മാരുടെ ഇടയില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറും സ്ത്രീകളില്‍ സ്തനാര്‍ബുദവുമാണ് ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്.
തക്കാളി നിത്യ ഭക്ഷണത്തില്‍ ശീലമാക്കുക. ഇത് ക്യാന്‍സറിനെ തടയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലൈക്കോഫീന്‍ എന്ന ആന്റീ ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ടെന്നതിനാലാണ് തക്കാളി ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് പറയുന്നത്.
പപ്പായ ക്യാന്‍സര്‍ ചെറുക്കുന്ന ഒരു പ്രധാന ഭക്ഷണം തന്നെയാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ക്യാന്‍സറിനെ പ്രതിരോധിക്കും. ഗ്രീന്‍ ടീയും ക്യാന്‍സര്‍ തടയാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ളതിനാലാണിത്. വെളുത്തുള്ളിയാണ് ക്യാന്‍സര്‍ തടയുന്ന മറ്റൊരു പ്രധാന ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ അനിയന്ത്രിതമായി വളരുന്ന കോശങ്ങളെ കൊന്നൊടുക്കുന്നു. മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നതും ശ്രമിക്കുക. സാല്‍മണ്‍, അയല, ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ ക്യാന്‍സര്‍ തടയും.
Post Your Comments