ന്യൂഡല്‍ഹി : ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടി. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ 3ജി സേവനം അവസാനിപ്പിച്ചു. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ 3ജി സേവനം മതിയാക്കുന്നു. ആദ്യ ഘട്ടമായി ഉത്തര്‍ പ്രദേശിലും പഞ്ചാബിലുമാണ് 3 ജി നെറ്റ്വര്ക്കുകള് നീക്കിത്തുടങ്ങിയത്. വൈകാതെ കേരളം ഉള്‍പ്പടെയുള്ള സര്‍ക്കിളിലേക്കും ഷട്ട്ഡൌണ്‍ നടപടി വ്യാപിപ്പിക്കും എന്നാണ് എയര്‍ടെല്‍ തരുന്ന വിവരം.
വളരെ വേഗം നടപ്പിലാക്കിയ തീരുമാനത്തെ തുടര്‍ന്ന് 3ജി ഉപയോഗത്താക്കള് നട്ടം തിരിഞ്ഞിരിക്കുകയാണ്. 3ജി പിന്തുണ മാത്രമുള്ള ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരുന്നവര്‍ക്കും മറ്റും 4ജി സപ്പോര്‍ട്ടു ചെയ്യുന്ന പുതിയ ഫോണ്‍ വാങ്ങിയാല്‍ മാത്രമേ ഇനി നെറ്റ്വര്‍ക്ക് ആസ്വദിക്കാന്‍ കഴിയൂ.
ദിവസങ്ങള്‍ക്കുള്ളില്‍ 3ജി നെറ്റ്വര്‍ക്ക് നിര്‍ത്തലാക്കിയതിലൂടെ പഞ്ചാബില്‍ ഭൂരിഭാഗം ഉപയോഗത്താക്കളും പ്രതിസന്ധിയിലായി. മൂന്ന് മാസത്തേക്ക് 3ജി ഡേറ്റ പാക്ക് റീചാര്‍ജ് ചെയ്തവരാണ് തിരിച്ചടി നേരിട്ടവരില്‍ കൂടുതലും. എന്നാല്‍ എല്ലാ 3ജി വരിക്കാരെയും ഷട്ട്ഡൌണ്‍ ചെയ്യുന്നതിനു മുമ്പ് കൃത്യമായി അറിയിക്കുകയും 4ജി നെറ്റ്വര്‍ക്കിലേക്കും ഹാന്സെറ്റുകളിലേക്കും അപ്ഗ്രേഡ് ചെയ്യണമെന്ന് അഭ്യര്ത്ഥിച്ചിരുന്നതായുമാണ് എയര്‍ടെലിന്റെ ഔദ്യോഗിക വിശദീകരണം. ഫീച്ചര്‍ ഫോണുകളില്‍ ഉപഭോക്താക്കളുടെ കണക്റ്റിവിറ്റി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എയര്‍ടെല്‍ പഞ്ചാബില്‍ 2ജി സേവനങ്ങള്‍ നല്‍കുന്നത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments