വിറ്റാമിന്‍ ബി തന്നെ പലതരത്തിലുണ്ട്. ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തിനും ഉത്സാഹവും പ്രസരിപ്പും നിലനിറുത്താനും വിറ്റാമിന് ബി അത്യാവശ്യമാണ്. പല തരത്തിലുള്ള വിറ്റാമിനുകള്‍ വ്യത്യസ്തമായ ഭക്ഷണങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്.
വിറ്റാമിന്‍ ബി ലഭിക്കുന്ന ഭക്ഷണങ്ങളും അവയുടെ ന്യൂനത ശരീരത്തെ ബാധിക്കുന്നതെങ്ങനെയെന്നും രോഗലക്ഷണങ്ങളിലൂടെ അറിയാന്‍ സാധിക്കും. വിറ്റാമിന്‍ ബിയുടെ ന്യൂനത ശരീരത്തില്‍ ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
വിറ്റാമിന്‍ ബി12 മാംസങ്ങളില്‍ നിന്നും പാലുല്‍പനങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്. പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും വിറ്റാമിന്‍ ബി 7 നും വിറ്റാമിന്‍ ബി 9 നും ലഭിക്കുന്നു. വിറ്റാമിന്‍ ബി1 തയാമിന്‍ എന്നും വിറ്റാമിന്‍ ബി2 റൈബോഫ്ളാവിന്‍ എന്നുമാണ് അറിയപ്പെടുന്നത്. കണ്ണുകളുടെ ആരോഗ്യത്തിന് ഈ രണ്ട് വിറ്റാമിനുകളും അത്യാവശ്യമാണ്. പച്ചിലക്കറികള്‍, പാല്‍, മുട്ട , ധാന്യങ്ങള്‍ എന്നിവ വിറ്റാമിന്‍ ബി1,ബി2 വാല്‍ സമ്പന്നമാണ്.
വിറ്റാമിന്‍ ബി3 യെ നിയാസിന്‍ എന്നാണ് അറിയപ്പെടുന്നത്. ഭക്ഷണം ഊര്‍ജമാക്കി മാറ്റാനും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും വിറ്റാമിന്‍ ബി 3 ഉപകരിക്കുന്നു. ഇതിന്റെ കുറവ് മനംപിരട്ടലിനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വഴിവെയ്ക്കുന്നു.
കോഴിഇറച്ചി, മത്സ്യം, കപ്പലണ്ടി, മുഴു ധാന്യങ്ങളായ ഗോതമ്പ്, ബാര്‍ലി എന്നിവയില്‍ നിന്നും ആവശ്യാനുസരണമുള്ള വിറ്റാമിന്‍ ബി 3 ലഭ്യമാകും.
Post Your Comments