മുംബൈ : 1993 ലെ രാജ്യത്തെ നടുക്കിയ മുംബൈ സ്ഫോടനത്തിന് സഹായിച്ചവരും ദാവൂദ് ഇബ്രാഹിമിനെ രക്ഷപ്പെടുത്തിയവര്‍ ആരെല്ലാമാണെന്നുമുള്ള നിര്‍ണായക വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇക്ബാല്‍ മേമന്‍ മിര്‍ച്ചിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ശരദ് പവാറിന്റെ വിശ്വസ്തന്‍ പ്രഫുല്‍ പട്ടേലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന. അകോലയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
1993ലെ സ്‌ഫോടന പരമ്പരയ്ക്കു ശേഷം ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേമനും മറ്റു പ്രധാന പ്രതികളും പാക്കിസ്ഥാനിലേക്കു പലായനം ചെയ്തിരുന്നു. അന്നു പവാറിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ അധോലോകവുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം പവാറും സംഘവും നിഷേധിക്കുകയായിരുന്നു.
Post Your Comments