കൊച്ചി: നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്‌സാണ്ടറിനും രാജ്ഞി മാക്‌സിമയ്ക്കും കൊച്ചി വിമാനത്താവളത്തില്‍ രാജകീയ വരവേൽപ്പ്. ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇരുവരെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്മ ആരിഫ് മുഹമ്മദ് ഖാനും വിദ്യാഭ്യാസ മന്ത്രി പ്രാഫ. സി രവീന്ദ്രനാഥും ചേര്‍ന്ന് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് രാജാവിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. വൈകിട്ട് അദ്ദേഹം വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. വിശിഷ്ടാതിഥികള്‍ക്കായി മുഖ്യമന്ത്രി വിരുന്നൊരുക്കും.
മട്ടാഞ്ചേരിയിലെത്തിയ രാജാവും രാജ്ഞിയും ഡച്ച് കൊട്ടാരം സന്ദര്‍ശിച്ചു. കൊട്ടാരത്തിലെ സ്വീകരണശാല, കിരീടധാരണശാല, മഹാരാജാക്കന്മാരുടെ ഉറക്കറ, പല്ലക്ക് തുടങ്ങിയവ രാജദമ്പതികള്‍ വീക്ഷിച്ചു. ‘ഇന്ത്യയും നെതര്‍ലാന്‍ഡ്‌സും: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ കൊട്ടാരത്തിലെ ഛായാചിത്ര ഹാളില്‍ നടന്ന സെമിനാറില്‍ അവര്‍ പങ്കെടുത്തു.
Post Your Comments