![](/wp-content/uploads/2019/02/chandrashekharan.jpg)
ഇടുക്കി: ഇടുക്കിയിൽ ഇനി നിര്‍മാണങ്ങള്‍ക്ക് പൂർണ്ണ നിയന്ത്രണം ഇല്ല. നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന ഉത്തരവില്‍ ഭേദഗതി. നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.
ALSO READ: തന്റെ ചിത്രം തിരിച്ചറിയുന്ന വീഡിയോ; ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി മോദി
ഹൈക്കോടതി എന്‍ഒസി നിര്‍ബന്ധമാക്കിയിട്ടുള്ള ഇടുക്കിയിലെ എട്ട് വില്ലേജുകളില്‍ മാത്രം എന്‍ഒസി മതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. എട്ട് വില്ലേജുകളിലെ നിര്‍മാണങ്ങള്‍ക്ക് മാത്രം എന്‍ഒസി മതിയെന്നാണ് ഭേദഗതി. റവന്യൂ വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഭേദഗതി വരുത്തിയത്. വില്ലേജ് ഓഫീസറുടെ മുന്‍കൂര്‍ അനുമതി വേണമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. ഇതോടെ 1964 ലെ ഭൂമി പതിവു ചട്ടപ്രകാരം പതിച്ചു നല്‍കിയ ഭൂമിയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ വന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ഇതേ തുടര്‍ന്നാണ് ഉത്തരവില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ALSO READ: ഇഷ്ടം പോലെ പോൺ കാണാം, പോണോഗ്രഫി വിലക്ക് നീക്കി ഈ രാജ്യം
വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ചിന്നക്കനാല്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, ശാന്തന്‍പാറ, ആനവിരട്ടി, ബൈസണ്‍വാലി എന്നീ വില്ലേജുകളിലാണ് എന്‍ഒസി നിര്‍ബന്ധമാക്കിയിട്ടുള്ളത്. പുതിയ ഉത്തരവ് വന്നതോടെ ഈ വില്ലേജുകള്‍ ഒഴികെ പട്ടയം ലഭിച്ച മറ്റു പ്രദേശങ്ങളില്‍ നിര്‍മ്മാണത്തിനുണ്ടായിരുന്ന നിയന്ത്രണം നീങ്ങി.
Post Your Comments