തണുപ്പുകാലമായാലും വേനല്‍ ആയാലും പലരിലും യാതൊരു മുന്നറിയിപ്പും കൂടാതെ കാണാനെത്തുന്ന അപ്രിയനായ അഥിതിയാണ് ജലദോഷവും ചുമയും. അതുകൊണ്ടു തന്നെ സ്ഥിരമായ ജലദോഷവും ചുമയും പലരുടെയും ഒരു വലിയ പ്രശ്‌നമാണ്. പലപ്പോഴും കൂടുതല്‍ ആളുകള്‍ക്കും അലര്‍ജിയുടെ പ്രശ്‌നം കൊണ്ടാണ് ചുമയും ജലദോഷവും ഉണ്ടാകാറുള്ളത്. എന്നാല്‍ ഇത്തരം ജലദോഷത്തെയും ചുമയേയുമൊക്കെ വീട്ടിലുള്ള ചില പൊടിക്കൈകളിലൂടെ വന്ന വഴി തിരികെ ഓടിക്കാന്‍ നമുക്ക് കഴിയും.
എപ്പോളും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ജലദോഷത്തെയും ചുമയെയും അകറ്റാന്‍ ഒന്നാമനാണ് ഇഞ്ചി ചായ. സ്ഥിരമായി ചുമയും ജലദോഷവും മൂലം അസ്വസ്ഥത അനുഭവിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് ഇഞ്ചി ചായ കുടിക്കുന്നത് ഏറെ നല്ലതാണ്. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ അകറ്റുന്നതിന് ഇഞ്ചി വളരെയധികം സഹായകമാകും. മാത്രമല്ല ഒരു പരിധിവരെ ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നീക്കാനും ഇഞ്ചി ചായക്ക് കഴിയും.
ഒരു സ്പൂണ്‍ തേനില്‍ അല്‍പം കറുവാപ്പട്ടയും,ഒരു സ്പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത് കഴിക്കുന്നത് ചുമ, ജലദോഷം, തുമ്മല്‍ എന്നിവ ശമിക്കാന്‍ ഏറെ നല്ലതാണ്. കൂടാതെ ജലദോഷമുള്ളപ്പോള്‍ ഇടവിട്ട് ചൂടുവെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതും നല്ലതാണു. കാരണം ശരീരത്തിലെ അണുക്കള്‍ നശിപ്പിക്കാന്‍ ചൂടുവെള്ളത്തിനാകും.
ജലദോഷമുള്ളപ്പോള്‍ പാലില്‍ ഒരു നുള്ള് മഞ്ഞല്‍ പൊടി ചേര്‍ത്ത് കുടിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. ജലദോഷം കുറയ്ക്കാനും അണുക്കള്‍ നശിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ഈ മഞ്ഞള്‍ പൊടി ചേര്‍ത്ത പാല് സഹായിക്കും. അതുമല്ലെങ്കില്‍ വളരെ സാധാരണമായി കാന്‍ഡി വരുന്ന മറ്റൊരു വഴിയാണ് ചൂടുവെള്ളത്തില്‍ ഉപ്പിട്ട് ആവിപിടിക്കുന്നത്. ഉപ്പിനു പകരം വിക്സ് ചേര്‍ക്കുകയാണെങ്കിലും നന്നായിരിക്കും. തൊണ്ടവേദന, ജലദോഷം എന്നിവ ഉണ്ടാകുമ്പോള്‍ ഇടവിട്ട് ഇങ്ങനെ ആവിപിടിച്ചാല്‍ ഇവയ്ക്ക് ശമനം ഉണ്ടാകും.
ശക്തമായ ചുമയെ ഒന്ന് ശമിപ്പിക്കാന്‍ ഏറ്റവും നല്ലതാണു കുരുമുളക്. കുരുമുളക് ഉണഗിയത് ചൂടുവെള്ളം കൂട്ടി ചവച്ചു തിന്നുന്നതോ അല്ലെങ്കില്‍ ജലദോഷമുള്ളപ്പോള്‍ ഒരു ഗ്ലാസ് കുരുമുളക് ചായ കുടിക്കുന്നതോ ഉത്തമമാണ്. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക. പ്രതിരോധശേഷി കൂട്ടാന്‍ ഏറ്റവും നല്ലതാണ് നെല്ലിക്ക.ജലദോഷം, ചുമ, തൊണ്ട വേദന എന്നിവയുള്ളപ്പോള്‍ നെല്ലിക്ക കഴിക്കാന്‍ ശ്രമിക്കുക.ചൂടുവെള്ളത്തില്‍ അല്‍പം നെല്ലിക്ക ഇട്ടുവച്ചശേഷം ആ വെള്ളം കുടിക്കുന്നത് ജലദോഷം കുറയ്ക്കാന്‍ സഹായിക്കും.
വിട്ടുമാറാത്ത ജലദോഷം, ചുമ എന്നിവ അകറ്റാന്‍ ഏറ്റവും നല്ലതാണ് ശര്‍ക്കര. ആദ്യം അല്‍പം ശര്‍ക്കര പാനിയാക്കി,അല്‍പം കുരുമുളക്, തുളസിയില എന്നിവ ചേര്‍ത്ത് കഴിക്കുന്നത് ജലദോഷം, ചുമ എന്നിവ അകറ്റാന്‍ സഹായിക്കും. രണ്ടു ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് തിളപ്പിച്ച വെള്ളത്തില്‍ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. ഇത് രണ്ടോ മൂന്നോ ദിവസം ആവര്‍ത്തിച്ചാല്‍ ജലദോഷത്തിന് നല്ല ശമനമുണ്ടാകും.
Post Your Comments