
തൃശൂർ: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂലംകോട് വിജ്ഞാന വാടിയിലേക്കും പുത്തൂർ ഗ്രാമപഞ്ചായത്തിലെ കോക്കാത്ത് വിജ്ഞാന വാടിയിലേക്കും കെയർ ടേക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സും കമ്പ്യൂട്ടർ, ഇന്റർനെറ്റ് പരിജ്ഞാനവുമുള്ള പട്ടികജാതിയിൽപെട്ടവർക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഒല്ലൂക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ഒക്ടോബർ 25 നകം നൽകണം. ഫോൺ: 8547630105, 9495039729.
Post Your Comments