ന്യൂഡല്‍ഹി ബിഎസ്എന്‍എല്‍ അടിമുടി മാറ്റത്തിലേയ്ക്ക് . ഉപഭോക്താക്കള്‍ക്ക് 4-ജി സേവനം ഉടന്‍ ലഭ്യമാകുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ ബിഎസ്എന്‍എല്‍ പുറത്തുവിട്ടു. നഷ്ടപ്പെട്ട ഉപയോക്താക്കളെ തിരിച്ച് പിടിക്കുക എന്നതാണ് ഇപ്പോള്‍ ബിഎസ്എന്‍എലിന്റെ ലക്ഷ്യം. ബി.എസ്.എന്‍.എല്‍ 4ജി ആകുന്നതോടൊപ്പം വോള്‍ട്ട് സംവിധാനവും ഇതോടൊപ്പം ലഭ്യമാകും. 4ജി സംവിധാനം വ്യാപകമാകുന്നതോടെ നഷ്ടത്തിലോടുന്ന ബി.എസ്.എന്‍.എല്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
രാജ്യത്തുടനീളം ഉടന്‍ തന്നെ ബി.എസ്.എന്‍.എല്‍ 4ജി നെറ്റ്വര്‍ക്ക് കൊണ്ടുവരാനാണ് ഒരുക്കം. 3ജി നെറ്റ്വര്‍ക്കുകള്‍ക്ക് പകരം 4ജി അവതരിപ്പിക്കുമെന്ന് ടെലികോം ഓപ്പറേറ്റര്‍ അറിയിച്ചു. ചില സര്‍ക്കിളുകളില്‍ 4ജിലേക്ക് നെറ്റ് വര്‍ക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുക്കങ്ങള്‍ പൂര്‍ത്തിയായാല്‍ എല്ലാ ഉപയോക്താക്കളും 4ജി സിമ്മിലേക്ക് അപ് ഗ്രേഡ് ചെയ്യേണ്ടതായുണ്ട്. ഇതിനായി സൌജന്യ 4ജി സിം കാര്‍ഡ് നല്‍കും. വോള്‍ട്ടി സേവനവും പുറത്തിറക്കുന്നുണ്ട്.
നിലവില്‍ ഷിയോമി, വിവോ, നോക്കിയ, സോണി എന്നിവ അടക്കമുള്ള 30 സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ക്കൊപ്പം വോള്‍ട്ടി സേവനം പരീക്ഷിച്ച് വരികയാണ്
Post Your Comments