തുളസി ചായ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. തുളസിയില, ഇഞ്ചി, ഏലയ്ക്കാ എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ നാരങ്ങാനീരും തേനും ചേർത്താൽ തുളസി ചായ തയ്യാറാക്കാം. രക്തത്തിലെ ദുഷിച്ച കൊളസ്ട്രോളിന്റെ അളവ്, രക്തസമ്മര്‍ദ്ദം, മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും തുളസി ചായയ്ക്ക് കഴിയും.
Read also: പോഷകസമൃദ്ധവും ആരോഗ്യപ്രദവുമായ ആഹാരരീതി ശീലമാക്കാം
കൂടാതെ ഈ പാനീയത്തിന് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. ശരീരഭാരം നിയന്ത്രിക്കുവാനും തുളസി ചായ നല്ലതാണ്. തുളസി ചായയില്‍ അടങ്ങിയിരിക്കുന്ന ഇഞ്ചി, നാരങ്ങ എന്നിവ ശരിയായ ദഹനത്തിന് സഹായിക്കുന്നു. തുളസിചായ പതിവായി കുടിക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കും.
Post Your Comments