Latest NewsKeralaNews

ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി

കല്‍പ്പറ്റ• സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി. ഫ്രാൻസിസ്കൻ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ പരാതി തള്ളിയതായി വ്യക്തമാക്കികൊണ്ടുള്ള മറുപടി കത്ത് ഇന്ന് രാവിലെയാണ് ലൂസിക്ക് ലഭിച്ചത്.

സിസ്റ്റര്‍ സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വത്തിക്കാനില്‍ നിന്നുള മറുപടിയില്‍ പറയുന്നു.

അതേസമയം, തന്‍റെ വാദം കേൾക്കാത്തത് നിർഭാഗ്യകരമാണെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. തന്‍റെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്നും മഠത്തിൽ നിന്ന് ഇറങ്ങാൻ താൻ തയ്യാറല്ലെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി.

സന്യസ്തസമൂഹത്തിൽ നിന്ന് ഓഗസ്റ്റ് ഏഴിനാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയത്. അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ ലൂസിക്ക് സഭ ലൂസിയോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button