മുംബൈ : ശിവസേന എംപിക്ക് കുത്തേറ്റു. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ശിവസേന എംപി ഓംരാജ് നിംബാല്‍ക്കറിനെ കുത്തിപരിക്കേല്‍പ്പിച്ചു. കലംബ് താലൂക്കിലെ പഡോലി നെയ്ഗോണ് ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ എത്തിയ ഒരു സംഘം ആളുകള്‍ എംപിയെ അഭിവാദ്യം ചെയ്തു. ഇതിനിടെ ഒരാള്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.
ചുംബിച്ചപ്പോൾ നാവ് ഉടക്കി, കലി വന്ന ഭർത്താവ് മൂന്നാം ഭാര്യയുടെ നാക്ക് മുറിച്ചെറിഞ്ഞു
2006 ജൂണ്‍ മൂന്നിനാണ് നിംബാല്‍ക്കറിന്റെ പിതാവ് പവന്‍രാജ് നിംബാല്‍ക്കര്‍ മുംബൈ എക്സ്പ്രൈസ് ഹൈവേയില്‍ വെച്ച് വെടിയേറ്റ് മരിക്കുന്നത്. മുന്‍ ലോക്സഭ എംപി പഥംസിംഗ് പാട്ടീലാണ് കേസിലെ പ്രധാന പ്രതി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് എംപിക്ക് കുത്തേല്‍ക്കുന്നത്. വാച്ച് ധരിച്ചിരുന്നതിനാല്‍ ഗുരുതരമായി പരിക്കേറ്റില്ലെന്ന് എംപി പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments