ന്യൂഡല്‍ഹി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഹായത്ത് അഹമദ് ഭട്ട് പിടിയിലായി. കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ കല്ലെറിയാന്‍ യുവാക്കളെ അണിനിരത്തുകയും താഴ്‌വരയില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നയാളാണ് ഹായത്ത് ദര്‍ എന്നറിയപ്പെടുന്ന ഭട്ട്. കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ സൈന്യത്തിനെതിരെ കല്ലെറിയാന്‍ ഇയാള്‍ നിരന്തരം യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.
2019 ല്‍ യുഎപിഎ നിയമപ്രകാരം മൂന്ന് എഫ്ഐആറുകള്‍ സൗര പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് 16 ലധികം എഫ്ഐആറുകള്‍ കശ്മീര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ഭീകരവാദത്തിനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ നിരോധിച്ച ചില സംഘടനകളുമായും ഹായത്ത് ദറിനു ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് വിഘടനവാദികള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു.
Post Your Comments