നീതി നിര്‍വ്വഹണമേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ കേരളത്തിന് മികവെന്ന് റിപ്പോർട്ട്. ദി വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി എന്ന സംഘടന നടത്തിയ സര്‍വ്വേയിലാണ് കേരളത്തില്‍ മികച്ച സൗകര്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. കോടതികളില്‍ എത്തിച്ചേരാനുള്ള സൗകര്യം, കോടതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സൗകര്യം, ശുചിത്വം, കേസ് സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി, സുരക്ഷാ സംവിധാനങ്ങള്‍, വെബ് സൈറ്റിന്റെ നിലവാരം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വ്വെ നടന്നത്.
Read also: യുവാക്കളില്‍ ഉണ്ടാകുന്ന മുടികൊഴിച്ചിലിനും കഷണ്ടിക്കും പ്രധാന കാരണം കണ്ടെത്തി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
നീതി നിര്‍വ്വഹണമേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ കേരളം ആദ്യ സ്ഥാനങ്ങളിലെന്ന് പഠന റിപ്പോര്‍ട്ട്. ദി വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി എന്ന സംഘടന നടത്തിയ സര്‍വ്വേയിലാണ് കേരളത്തില്‍ മികച്ച സൗകര്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
കോടതികളില്‍ എത്തിച്ചേരാനുള്ള സൗകര്യം, കോടതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സൗകര്യം, ശുചിത്വം, കേസ് സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി, സുരക്ഷാ സംവിധാനങ്ങള്‍, വെബ് സൈറ്റിന്റെ നിലവാരം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വ്വെ നടന്നത്. കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഢ്, ദില്ലി എന്നിവയാണ് പട്ടികയില്‍ കേരളത്തിന് മുന്നിലുള്ളത്. കോടതികളില്‍ അടിസ്ഥാന സൗകര്യമൊരുക്കാനുള്ള പദ്ധതികളുടെ തുടര്‍ച്ചയായാണ് ഈ നേട്ടം.
Post Your Comments