News

പെട്രോള്‍ പമ്പ് ഉടമയെ അപായപ്പെടുത്തിയത് കളിത്തോക്ക് ഉപയോഗിച്ച് : കൊല നടത്തിയതിനു പിന്നില്‍ ഇവര്‍ ഉദ്ദേശിച്ചത് മനോഹരനില്‍ നിന്നോ കാറില്‍ നിന്നോ കിട്ടാത്തതിന്റെ അരിശത്തില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമ മനോഹരന്റെ കൊലപാതക കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. അറസ്റ്റിലായ മൂന്ന് പ്രതികളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കാറില്‍ പണമില്ലെന്നറിഞ്ഞ ദേഷ്യത്തില്‍ മനോഹരനെ പ്രതികള്‍ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് ഡിഐജി എസ് സുരേന്ദ്രന്‍. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കൃത്യം നടത്തിയതെന്നും മൂന്ന് ദിവസം മുമ്പേ പ്രതികള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കയ്പമംഗലം സ്വദേശികളായ അനസ്, അന്‍സാര്‍, സ്റ്റിയോ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ആഢംബരജീവിതം നയിക്കാന്‍ വേണ്ടിയാണ് പ്രതികള്‍ മനോഹരനില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് ഡിഐജി പറഞ്ഞു.

കൃത്യം നടത്താന്‍ പ്രതികള്‍ക്ക് പുറത്തുനിന്നുള്ളവരുടെ സഹായം കിട്ടിയിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പ തന്നെ കൃത്യം നടത്താനാവശ്യമായ സെലോ ടേപ്പ്, കയറ് തുടങ്ങിയവയെല്ലാം പ്രതികള്‍ ശേഖരിച്ചിരുന്നു. പ്രതികളുടെ കയ്യിലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് വ്യക്തമായി.

shortlink

Post Your Comments


Back to top button