മണ്ണാര്‍ക്കാട്: ജനവാസ മേഖലയില്‍ പുലിയിറങ്ങിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്. ഇതോടെ പുലി ആക്രമണം നടന്ന കണ്ടമംഗലം മേക്കളപ്പാറയില്പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ പുത്തന്‍പുരയ്ക്കല്‍ മൈക്കിളിന്റെ ഏഴ് ആടുകളെ പുലി പിടിച്ച സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് കൂട് സ്ഥാപിച്ചത്.
കഴിഞ്ഞ ഒരുമാസത്തിലേറെയായി മേക്കളപ്പാറ, പൊതോപ്പാടം, മൈലാംപാടം, കുന്തിപ്പാടം മേഖലയില്‍ നിരവധി പേരുടെ വളര്‍ത്തുമൃഗങ്ങളെ പുലി പിടിച്ചു. കൊറ്റന്കോടന്അബുവിന്റെ നാല് കാളകള്‍, ഐനെല്ലി സുധീറിന്റെ ആട്, പൊതോപ്പാടം പാഞ്ചാലിയുടെ മൂന്ന് ആടുകള്‍ എന്നിവയെ പുലി പിടിച്ചിരുന്നു. രാത്രി ജനവാസ കേന്ദ്രങ്ങളിലെത്തിയാണ് പുലി വളര്‍ത്തു മൃഗങ്ങളെ പിടികൂടുന്നത്. രാത്രിപുറത്തിറങ്ങാന് നിര്വാഹമില്ലാത്തെസ്ഥിതിയാണ്. ഇത് കാരണം ടാപ്പിംഗ്്ഉള്പ്പെടെയുള്ള ജോലിക്കു പോകുന്നവര്ദുരിതത്തിലാണ്. പുലിയുടെ ആക്രമണംഉണ്ടാവുമ്പോഴൊക്കെ വനം വകുപ്പ് ഉദ്യാഗസ്ഥര്‍ സ്ഥലത്ത്എത്തുന്നുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടാവുന്നില്ല.
Post Your Comments