
പുനലൂര്‍: കൊല്ലം ആര്യങ്കാവില്‍ ജനവാസ മേഖലയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ . ആര്യങ്കാവില്‍ ദേശീയ പാതയില്‍ നിന്നും ഇരുപത് മീറ്റര്‍ മാത്രം മാറിയുള്ള വീടിനു സമീപത്താണ് പുലിയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയിലാണ് പുലിയിറങ്ങിയതായി നാട്ടുകാര്‍ സംശയിക്കുന്നത്. ആര്യങ്കാവ് മുരുക പഞ്ചാലില്‍ സദാനന്ദ ഭവനത്തില്‍ അനിരുദ്ധന്റെ വീട്ടിലെ വളര്‍ത്തു നായയെ കഴിഞ്ഞ ദിവസം രാവിലെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുലി പിടിച്ചതാകാം എന്ന നിഗമനത്തിലേക്ക് നാട്ടുകാര്‍ എത്തിച്ചേര്‍ന്നത്.
Read Also : ഡിവൈഎഫ്‌ഐ നേതാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
കെട്ടിയിട്ടിരുന്ന തുടലില്‍ നിന്നും നായയെ പുലിവലിച്ചെടുത്ത നിലയില്‍ മണ്ണില്‍ പാടുകളും പുലിയുടെതിനു സമാനമായ കാല്‍പ്പാടുകളും കണ്ടതായി നാട്ടുകാര്‍ പറയുന്നു. കൂടാതെ നായയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. അതേസമയം, സംഭവം നടന്ന ഉടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും ഇതുവരെ തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
Post Your Comments