ബംഗളൂരു : സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ഫോഴ്‌സ് എന്ന് പേരുള്ള സ്ഥാപനത്തിന്റെ ഉടമ സലീം ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു . സലീംഖാനൊപ്പം സഹായിയും ഒളിവില്‍ പോയിരുന്നു.
ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മര്‍ദ്ദന കാരണം ഇനിയും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം മര്‍ദ്ദനമേറ്റ രണ്ട് ജീവനക്കാരും ഒളിവില്‍ആണ്. വീഡിയോ കണ്ടതിനെ തുടര്‍ന്ന് പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
#BIGNEWS: An owner of private security agency caught on camera torturing his employees in #Bengaluru. Accused #SalimKhan was seen brutally assaulting his employees.#MonsterBoss pic.twitter.com/lp4rhBlrRN
— NEWS9 (@NEWS9TWEETS) October 15, 2019
Post Your Comments