Latest NewsKeralaNews

കെഎസ്‌ആര്‍ടിസി ജീവനക്കാരന്റെ കയ്യും കാലും തല്ലിയൊടിച്ചു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാരന്റെ കയ്യും കാലും തല്ലിയൊടിച്ചു. കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടര്‍ സജികുമാറിനേയാണ് ആറംഗസംഘം ആക്രമിച്ചത്. സജികുമാറിന്റെ കൈയും കാലും തല്ലിയൊടിച്ച ശേഷം അക്രമികള്‍ ജനനേന്ദ്രിയം മുറിയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് സജികുമാര്‍. പരുക്കുകള്‍ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ജനനേന്ദ്രിയത്തില്‍ മാത്രം ആറ് തുന്നലുകളുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്താന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇന്നുമാത്രമാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.
പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചാലുടന്‍ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറയുന്നു. ആരുമായും തനിക്ക് വ്യക്തിവൈരാഗ്യമില്ലെന്ന് സജികുമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി സെക്രട്ടറി കൂടിയാണ് സജികുമാര്‍. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button