![](/wp-content/uploads/2019/05/heart-disease-and-diabetes-.jpg)
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ അന്‍പത് ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ ഉല്‍പാദന കുറവുകൊണ്ടോ അല്ലെങ്കില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷിക്കുറവുകൊണ്ടോ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് പ്രമേഹം. മുമ്പ് പ്രായമായവരിലാണ് പ്രമേഹം കൂടുതല്‍ കാണപ്പെട്ടത് എന്നാല്‍ ഇന്ന് അത് കൗമാരക്കാരിലും കാണപ്പെടുന്നു. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ്് പ്രമേഹത്തിന് കാരണമാകുന്നത്. നിത്യേനെയുള്ള വ്യായാമം രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ALSO READ: ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌ഘടനയെന്ന സ്ഥാനം ചൈനയ്‌ക്കൊപ്പം പങ്കിട്ട് ഇന്ത്യ
പ്രമേഹമുള്ളവര്‍ക്ക് എപ്പോഴും ദാഹം തോന്നും. ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നതിനാലാണ് ദാഹം വര്‍ദ്ധിക്കുന്നത്. അമിതമായ ദാഹവും, മൂത്രമൊഴിക്കലും പ്രമേഹത്തിന്റെ സൂചനയാണ്.
ALSO READ: പച്ചക്കറികളിലെ വിഷാംശം അകറ്റാൻ ഇവ ശ്രദ്ധിക്കാം
പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായി കാണുന്നതാണ് മുറിവുകളും, ചതവുകളും ഉണങ്ങാനുള്ള താമസം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നു. ജലാംശത്തിന്റെ അളവ് കുറയുന്നതും മുറിവുകള്‍ ഉണങ്ങാന്‍ വൈകിപ്പിക്കും.
Post Your Comments