അഹമ്മദാബാദ്•ബി.ജെ.പിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തത് വിവാദമായി. ബിജെപിയുടെ നരോദ യൂണിറ്റ് സെക്രട്ടറി ഗൗതം പട്ടേൽ വാട്സ്ആപ്പ് ഗ്രൂപ്പായ “നരോദ 12 (മോദി ഫിർ സേ)” ൽ 70 ലധികം അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീകള്‍ അടക്കമുള്ള ഗ്രൂപ്പിലുണ്ടായ സംഭവം പാര്‍ട്ടി അംഗങ്ങളെ നാണക്കേടിലാക്കി.
അശ്ലീല വീഡിയോകള്‍ ഗ്രൂപ്പിലേക്ക് പ്രവഹിച്ചതോടെ നിരവധി പാര്‍ട്ടി ഭാരവാഹികള്‍ ഗ്രൂപ്പ് വിട്ടു. ബി.ജെ.പി അംഗങ്ങള്‍ ബിജെപി പ്രസിഡന്റ് ജഗദീഷ് പഞ്ചലിനെയും പാർട്ടിയുടെ അഹമ്മദാബാദ് ജില്ലയുടെ സംഘടനാ ചുമതലയുള്ള ഐ കെ ജഡേജയും വിവരമറിയിച്ചു.
പട്ടേല്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ 20 ഓളം വനിതാ അംഗങ്ങള്‍ ഗ്രൂപ്പ് വിട്ടതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
പട്ടേലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും അദ്ദേഹത്തിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പഞ്ചാൽ പറഞ്ഞു.
തന്റെ സ്ഥിര നമ്പരില്‍ നിന്നല്ല വീഡിയോകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് പട്ടേല്‍ അറിയിച്ചതായി പഞ്ചാൽ പറഞ്ഞു. താന്‍ ഫോണ്‍ മറന്നുവച്ചെന്നും ആ സമയത്ത് തന്നെ അപകീര്‍ത്തിപ്പെടുത്താനായി ചില അജ്ഞാതര്‍ വീഡിയോകൾ ഫോര്‍വേഡ് ചെയ്യുകയായിരുന്നുവെന്നും പട്ടേല്‍ അവകാശപ്പെട്ടു.
Post Your Comments