KeralaLatest NewsNews

ഡിസംബര്‍ 26ന് നടക്കുന്ന സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി ദൃശ്യമാകുന്നത് ഈ ജില്ലയിൽ

കല്‍പ്പറ്റ: 2019 ലെ അപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷിയാകാന്‍ കേരളം ഒരുങ്ങി. കേരളത്തിലെ വയനാട് ജില്ലയിൽ കല്‍പ്പറ്റയില്‍ ആണ് ഡിസംബര്‍ 26ന് നടക്കുന്ന സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി ദൃശ്യമാകുന്നത്. വൈകുന്നേരം നാലു മണിയോടെ ഏകദേശം മൂന്ന് മിനിട്ടാണ് ഗ്രഹണം കാണാന്‍ സാധിക്കുന്നത്. കൂടാതെ കേരളത്തില്‍ കാസര്‍ക്കോട് ജില്ലയിലും സൂര്യഗ്രഹണം കാണാന്‍ സാധിക്കുമെന്ന് ഇന്‍ര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍ വെബ്‌സൈറ്റ് വ്യക്തമാക്കി.

ALSO READ: യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

ഈ പ്രതിഭാസത്തെ പഠന വിധേയമാക്കാന്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ശാസ്ത്രജ്ഞര്‍ ഗ്രഹണ ദിവസം കേരളത്തിലെത്തുമെന്നാണ് സൂചന. 93 ശതമാനത്തോളം വ്യക്തതയില്‍ കേരളത്തില്‍ ഗ്രഹണം ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും ഒരു സ്ഥാനത്ത് ഒത്തു ചേരുന്ന കറുത്ത വാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക.

ALSO READ: ജനവാസ മേഖലയില്‍ പുലിയിറങ്ങി : ജനങ്ങള്‍ ഭീതിയില്‍

രാവിലെ 8.05ന് ആരംഭിക്കുന്ന ഗ്രഹണം11.07 വരെ നീണ്ടു നില്‍ക്കും. സൂര്യന് പിന്നിലുള്ള നക്ഷത്രങ്ങളെ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്താന്‍ ഏറെ അനുയോജ്യമായ അവസരമാണ് ഗ്രഹണ സമയം.അപൂര്‍വ്വ ദിവസമായ അന്ന് നിരവധി ശാസ്ത്ര- സാമൂഹ്യ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രസാഹിത്യപരിഷത്ത്, ആസ്‌ട്രോ കേരളാ എസൈന്‍സ് ഗ്ലോബല്‍ തുടങ്ങിയ സംഘടനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button