കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. മുഖ്യ പ്രതി ജോളി, മാത്യു, പ്രജികുമാർ എന്നിവരെ പതിനെട്ടാം തീയതി വൈകിട്ട് നാല് മണിവരെ പോലീസ് കസ്റ്റഡിയിൽ വിടാനാണ് കോടതി തീരുമാനിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 19നു പരിഗണിക്കും. ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഇല്ലെന്നും, പോലീസിനെ കുറിച്ച് പരാതിയില്ലെന്നും പ്രതികൾ കോടതിയിൽ പറഞ്ഞു. പ്രജികുമാറുമായി സംസാരിക്കാൻ ഭാര്യയ്ക്ക് 10മിനിറ്റ് സമയം നൽകി. അതേസമയം കോയമ്പത്തൂരിലേക്കും അന്വേഷണം നീട്ടണമെന്ന് അന്വേഷണ സംഘം അവശ്യപ്പെട്ടു. പ്രജികുമാർ സയനൈഡ് വാങ്ങിയത് കോയമ്പത്തൂരിൽ നിന്നെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.
.Also read : കൂടത്തായി കൊലപാതക കേസ് : സിലിയുടെ ആഭരണങ്ങള്‍ സംബന്ധിച്ച അന്വേഷണം നിർണായകം : സുപ്രധാന വിവരങ്ങൾ പുറത്ത്
റോയ്‍ തോമസിന്‍റെ കൊലപാതകക്കേസിൽ ഇക്കഴിഞ്ഞ പത്തിനാണ് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ വിശദമായതെളിവെടുപ്പും ചോദ്യം ചെയ്യലും പരാതിക്കാരുടെ മൊഴിയെടുക്കലും നടന്നു. എന്നാൽ മറ്റ് അഞ്ച് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ കസ്റ്റഡിയിൽ തുടരണമെന്ന നിലപാടിലാണ് അന്വേഷണ സംഘം.
Post Your Comments