തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ സൂരജ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസിൽ നാലാം പ്രതിയാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്. മേല്‍പ്പാലത്തില്‍ ലോഡ് ടെസ്റ്റ് നടത്താതെ കേസെടുത്തത് നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഹര്‍ജി ഈ മാസം 22 ന് വീണ്ടും പരിഗണിക്കും.
നിര്‍മ്മാണക്കമ്പനിയ്ക്ക് അനധികൃതമായി മുന്‍കൂര്‍ പണം നല്‍കിയതിന്റെ രേഖകള്‍ സെക്രട്ടറിയേറ്റില്‍ നിന്ന് പിടിച്ചെടുത്തതായും വിജിലന്‍സ് വ്യക്തമാക്കി. എന്നാല്‍ ഇതൊരു അഴിമതി കേസാണെന്നും ലോഡ് ടെസ്റ്റുമായി ഇതിന് ബന്ധമില്ലെന്നും ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു. അതേസമയം അന്വേഷണ സംഘത്തെ വിപുലീകരിച്ചതായി വിജിലന്‍സ് അറിയിച്ചു.
ALSO READ: അനധികൃതമായി നിര്‍മ്മിച്ച നാല് നില കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
Post Your Comments